താനൂര്‍ ഫിഷറീസ് സ്കൂളില്‍ വാര്‍ഡന്‍, കെയര്‍ടേക്കര്‍ നിയമനം
ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുളള താനൂര്‍ ഗവൺമെന്റ് റീജിയണൽ ഫിഷറീസ്
ടെക്നിക്കൽ ഹൈസ്കൂളില്‍ ഒഴിവുളള പി.ഇ.ടി. കം വാർഡൻ, കെയർ ടേക്കർ
തസ്തികകളിലേയ്ക്ക് താൽകാലിക നിയമനം നടത്തുന്നു. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ
മതി. പി.ഇ.ടി കം വാർഡൻ തസ്തികയിലേയ്ക്ക് ബിരുദവും ബി.പി.ഇ.എഡുമാണ് യോഗ്യത. 40 നും
60 നും ഇടയിൽ പ്രായമുളളവരായിരിക്കണം. കെയർടേക്കർ തസ്തികയിലേയ്ക്ക്
അപേക്ഷിക്കുന്നവർ ബിരുദവും ബി.എഡും, 35 വയസിനു മുകളിൽ പ്രായമുളളവരുമായിരിക്കണം.
മെയ് 31 വെളളിയാഴ്ച രാവിലെ 10.30 ന് പൊന്നാനി ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയത്തിൽ വച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോൺ:
താത്കാലിക നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ
വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ,
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ
സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന്
ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസർ,
ഫിസിക്‌സ് ജൂൺ 6ന് രാവിലെ 10ന്, അസിസ്റ്റന്റ് പ്രൊഫസർ, മാത്തമാറ്റിക്‌സ് ജൂൺ 6ന്
രാവിലെ 11ന്, കമേഴ്ഷ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ ജൂൺ 7ന് രാവിലെ 10ന്,
ഇൻസ്ട്രക്ടർ ഇൻ ഷോട്ട് ഹാൻഡ് ജൂൺ 7ന് രാവിലെ 11ന്, ഇൻസ്ട്രക്ടർ ഇൻ
എസ്.പി.&ബി.സി ജൂൺ 7ന് ഉച്ചയ്ക്ക് 12ന് എന്നിങ്ങനെയാണ് ഇന്റർവ്യൂ
ക്രമീകരിച്ചിരിക്കുന്നത്.
മേട്രൻ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെങ്ങാനൂർ പെൺകുട്ടികളുടെ പ്രീ
മെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികകളിലേയ്ക്ക്
അഭിമുഖം നടത്തുന്നു. പ്രതിമാസം 12,000 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം.
ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണെന്ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി
വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ വിശദമായി
തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ ), ജാതി
സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 10 രാവിലെ 11
ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ
പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ ജില്ലയിലെ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) തസ്തികയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. യോഗ്യത ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, മൂന്നു വര്‍ഷത്തെ ജോലി പരിചയം. പ്രായ പരിധി 18 നും 41 നും മദ്ധ്യേ (2023 ജനുവരി 1 ന്റെ അടിസ്ഥാനത്തില്‍). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 20 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി
ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം ഒരുക്കുന്നു. ടെക്സ്‌റ്റൈല്‍
ഡിസൈനിംഗ്, ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജിയില്‍ ഡിഗ്രി,
ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകിട്ട് അഞ്ചിനകം
എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം
ടെക്നോളജി- കണ്ണൂര്‍ പി.ഒ -670007 വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍
:
0 Comments